15 മിനിട്ടിൽ നിങ്ങൾ അത്ഭുതപ്പെടും, പാടുകൾ മാറി മുഖം വെട്ടിത്തിളങ്ങും; ഈ മാജിക്കൽ ഫേസ്‌പാക്ക് പരീക്ഷിച്ച് നോക്കൂ

Wednesday 22 April 2026 2:29 PM IST

ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർ. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.

ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

ഉലുവ പൊടിച്ചത് - 2 ടേബിൾസ്‌പൂൺ

പാൽ - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ള പാത്രത്തിലേക്ക് വറുക്കാതെ പൊടിച്ച ഉലുവയെടുക്കുക. ശേഷം ഇതിലേക്ക് ഇരട്ടി അളവിൽ പാൽ ചേ‌ർത്ത് 15 മിനിട്ട് വയ്‌ക്കണം. അതിലെ ജലാംശമെല്ലാം ഉലുവ വലിച്ചെടുത്ത് സോഫ്റ്റാകും. അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം അല്ലെങ്കിൽ പാൽ ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കിയെടുക്കുക.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌വാഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് വേണം ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കാൻ. 15 - 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്. കൂടുതൽ സമയം വയ്‌ക്കരുത്. പെട്ടെന്ന് തന്നെ മുഖത്ത് മാറ്റം കാണാൻ സാധിക്കുന്നതാണ്. മുഖത്ത് മാത്രമല്ല, ശരീരം മുഴുവൻ ഈ പാക്ക് പുരട്ടുന്നത് നല്ലതാണ്. മുഖത്ത് പെട്ടെന്ന് തിളക്കം വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.