ശാന്തിഗിരിയിൽ വാർഷികം

Thursday 23 April 2026 12:25 AM IST

വൈക്കം : നവജ്യോതി ശ്രീ കരുണാകര ഗുരുവിന് വൈക്കം പൗരാവലി നൽകിയ വരവേൽപ്പിന്റെ 29 -ാമത് വാർഷികവും വൈക്കം ആശ്രമത്തിന്റെ പതിമൂന്നാമത് വാർഷികവും ആഘോഷിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ആശ്രമം ഹെഡ് സ്വാമി ബാസുര ജ്ഞാനതപസ്സി അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ആത്മവിദ്യാലയം ഹെഡ് കോ-ഓർഡിനേഷൻ ജനനി കൃപ ജ്ഞാനതപസ്വിനി മുഖ്യപ്രഭാഷണം നടത്തി. കെ.ജി. റെജി സ്വാഗതം ആശംസിച്ചു. ജസീന ഷാജുദ്ദീൻ, വിജയൻ മാച്ചേരി,ടി.പി. രാജലക്ഷ്മി, കെ.സജീവ്, ജോയ്, നന്ദുലാൽ വി, ഡോ.സ്വപ്ന ശ്രീനിവാസൻ, കൃഷ്ണരാജ്, കുമാരി ഗുരുപ്രിയ ജയകുമാർ, രവീന്ദ്രനാഥ ടാഗോർ എന്നിവർ സംസാരിച്ചു.