ആർ.ടി.എ ബോർഡ് യോഗം ചേരണം
Thursday 23 April 2026 12:26 AM IST
കോട്ടയം: ആർ.ടി.എ ബോർഡ് യോഗം ചേർന്നിട്ട് ഒരു വർഷം പിന്നിടുകയാണെന്ന് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ. ജില്ലയിലെ ബസുടമകൾ വിവിധ തരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ സ്‌പെഷ്യൽ ആർ.ടി.ഒ യോഗം ചേരണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ബോർഡ് ചെയർമാനായ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എ.സി സത്യൻ, റോണി ജോസഫ്, ആൽവിൻ ജോസ്, സേവ്യർ ജോസഫ്, ടി.സി തോമസ് തുടങ്ങിയവരും നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.