അപാകതകൾ പരിഹരിക്കണം
Thursday 23 April 2026 12:27 AM IST
കോട്ടയം : മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ നിശ്ചയിച്ചതനേക്കാൾ ഉയർന്ന നിരക്കിലുളള ബില്ലും, ക്യാഷ് ലെസ് സൗകര്യം നിഷേധിക്കുന്നതും അവസാനിപ്പിക്കണം. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. മൈക്കിൾ സിറിയക്, പി. രാധാകൃഷ്ണ കുറുപ്പ്, ഡോ. വർഗ്ഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, ജേക്കബ് പി.റ്റി, മാത്തച്ചൻ പ്ലാന്തോട്ടം, പോളി റാഫേൽ , ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു