ക്ഷാമാശ്വാസം അനുവദിക്കണം

Thursday 23 April 2026 12:28 AM IST

വൈക്കം : കെ.എസ്.ആർ.ടി.സിയിലെ ജീവനക്കാർക്കും പെൻഷൻക്കാർക്കും സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അംഗീകരിച്ച് പെൻഷൻക്കാർക്ക് കുറവ് വരുത്തിയ ക്ഷാമാശ്വാസവും കുടിശികയും അടിയന്തരമായി അനുവദിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണി​റ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.വി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് കെ.എം.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.പൊന്നപ്പൻ, ജി.ഗോപകുമാർ, എം.കെ.പീതാമ്പരൻ,സി.ജെ.ജോസഫ്, എൻ.ശിശുബാലൻ, കെ.കെ.ശിവൻ, എൻ.കെ.സോമൻ, പി.വി.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു.