ഭൗമ ദിനാചരണം സംഘടിപ്പിച്ചു

Thursday 23 April 2026 12:55 AM IST

കോട്ടയം : ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ഭൗമ സംരക്ഷണ സെമിനാറിന് റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ കുമരകം സോയിൽ സയൻസ് ആൻഡ് അഗ്രികൾച്ചറൽ കെമിസ്ട്രി വിഭാഗം അസി. പ്രൊഫസർ ഡോ. ആഷ്‌ന സൂസൻ ജോസഫ് നേതൃത്വം നൽകി.