അഴിമതി കേസുകളും ട്രൈബ്യൂണലുകളും

Thursday 23 April 2026 4:49 AM IST

പ്ര​ത്യേ​ക​ ​കോ​ട​തി​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​ ​ത​ന്നെ​ ​കേ​സു​ക​ൾ​ ​വേ​ഗ​ത​യി​ൽ​ ​തീ​ർ​പ്പ് ​ക​ൽ​പ്പി​ക്കു​ക​ ​എ​ന്ന​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​വി​ജി​ല​ൻ​സ് ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ ​സ്ഥാ​പി​ച്ച​തും​ ​ഗ​സ​റ്റ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ​ ​അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ​ ​താ​മ​സം​വി​നാ​ ​തീ​ർ​പ്പ് ​ക​ൽ​പ്പി​ക്കാ​നാ​ണ്.​ 1960​ലാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​കോ​ഴി​ക്കോ​ട്ടു​മ​ട​ക്കം​ ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ ​ആ​രം​ഭി​ച്ച​ത്.​ ​ഇ​വ​ ​ല​ക്ഷ്യം​ ​നി​റ​വേ​റ്റു​ന്നി​ല്ലെ​ന്ന​തി​നാ​ൽ​ ​ഇ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​നോ​ട് ​ഹൈ​ക്കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. ട്രൈ​ബ്യൂ​ണ​ലി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ ​കേ​സ് ​വേ​ഗ​ത്തി​ൽ​ ​തീ​ർ​പ്പാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്ക​വേ​ ​ജ​സ്റ്റി​സ് ​കെ.​ബാ​ബു​വാ​ണ് ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ ​ഇ​നി​ ​തു​ട​ര​ണ​മോ​യെ​ന്ന് ​സ​ർ​ക്കാ​രി​നോ​ട് ​ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്.​ ​ല​ക്ഷ്യം​ ​വേ​ണ്ട​വി​ധം​ ​നി​ർ​വ​ഹി​ക്കാ​നാ​വാ​തെ​ ​വ​ന്ന​തോ​ടെ​ ​ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​താ​ള​ത്തി​ലാ​ണ്.​ ​പ്ര​തി​വ​ർ​ഷം​ ​അ​ഞ്ച് ​കേ​സു​ക​ൾ​ ​മാ​ത്രം​ ​തീ​ർ​പ്പാ​ക്ക​പ്പെ​ടു​ന്ന​ ​സം​വി​ധാ​ന​മാ​യി​ ​ഇ​ത് ​മാ​റി​യി​രി​ക്കു​ന്നു.​ ​ശ​മ്പ​ള​മാ​യും​ ​മ​റ്റും​ ​കോ​ടി​ക​ളാ​ണ് ​ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​ ​ന​ട​ത്തി​പ്പി​നാ​യി​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ഴി​മ​തി​ ​ഇ​ല്ലാ​താ​ക്കു​ക​ ​എ​ന്ന​ ​ഉ​ദ്ദേ​ശ്യ​വും​ ​ഇ​തി​ലൂ​ടെ​ ​ഫ​ല​പ്ര​ദ​മാ​യി​ ​നി​റ​വേ​റ്റ​പ്പെ​ടു​ന്നി​ല്ല.​ 2015​ ​മു​ത​ൽ​ 2023​വ​രെ​ ​കോ​ഴി​ക്കോ​ട് ​ട്രൈ​ബ്യൂ​ണ​ൽ​ 30​ ​കേ​സു​ക​ളും​ ​തി​രു​വ​ന​ന്ത​പു​രം​ ​ട്രൈ​ബ്യൂ​ണ​ൽ​ 35​ ​കേ​സു​ക​ളു​മാ​ണ് ​തീ​ർ​പ്പാ​ക്കി​യ​ത്.​ ​വി​ജി​ല​ൻ​സ് ​അ​ല്ലാ​തെ​ ​മ​റ്റ് ​വ​കു​പ്പു​ക​ളൊ​ന്നും​ ​കേ​സു​ക​ൾ​ ​ട്രൈ​ബ്യൂ​ണ​ലി​ന് ​വി​ടു​ന്നു​മി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പ​രാ​ജ​യ​പ്പെ​ട്ട​ ​സം​വി​ധാ​നം​ ​തു​ട​ര​ണ​മോ​യെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചി​രി​ക്കു​ന്ന​ത്. 2011​ൽ​ ​തു​ട​ങ്ങി​യ​ ​മൂ​ന്നാ​ർ​ ​ട്രൈ​ബ്യൂ​ണ​ലി​നു​വേ​ണ്ടി​ 2018​വ​രെ​ 13​ ​കോ​ടി​യി​ലേ​റെ​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​ല​വ​ഴി​ച്ച​ത്.​ ​എ​ന്നാ​ൽ​ 42​ ​കേ​സു​ക​ൾ​ ​മാ​ത്ര​മാ​ണ് ​തീ​ർ​പ്പാ​ക്കി​യ​ത്.​ ​ഇ​ക്കാ​ര്യം​ ​വി​ല​യി​രു​ത്തി​ ​ഇ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​സാ​നി​പ്പി​ച്ച​ ​കാ​ര്യ​വും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി. ഗ​സ​റ്റ​ഡ് ​ഓ​ഫീ​സ​ർ​മാ​ർ​ ​ന​ട​ത്തി​യ​ ​അ​ഴി​മ​തി​യു​ടെ​ ​എ​ത്ര​യോ​ ​ഇ​ര​ട്ടി​ ​പ​ണം​ ​അ​തി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​നും​ ​കേ​സു​ക​ൾ​ക്കു​മാ​യി​ ​സ​ർ​ക്കാ​രി​ന് ​ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു.​ ​ഇ​തി​ലൊ​രു​ ​പൊ​ളി​ച്ചെ​ഴു​ത്ത് ​ആ​വ​ശ്യ​മാ​ണ്.​ ​ സം​സ്ഥാ​ന​ ​വി​ജി​ല​ൻ​സി​ന്റെ​ ​അ​ന്വേ​ഷ​ണം​ത​ന്നെ​ ​ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ​ ​ത​ല​പ്പ​ത്തു​ള്ള​വ​രു​ടെ​ ​ഇ​ട​പെ​ട​ൽ​ ​കാ​ര​ണം​ ​അ​ല​സി​പ്പോ​യി​ട്ടു​ള്ള​തി​ന് ​നി​ര​വ​ധി​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടാ​നാ​കും.​ ​ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വി​ജി​ല​ൻ​സ് ​ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഓ​ഡി​റ്റി​ന് ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​സ​ർ​ക്കാ​ർ​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്.​ ​ഇ​ത്ത​രം​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​ദ്ദേ​ശി​ച്ച​ ​ഫ​ലം​ ​ന​ൽ​കാ​തെ​ ​ദു​ർ​വ്യ​യം​ ​മാ​ത്രം​ ​വ​രു​ത്തി​വ​യ്ക്കു​ന്ന​താ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ടാ​ൽ​ ​അ​ത് ​എ​ത്ര​യും​വേ​ഗം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ​സം​സ്ഥാ​ന​ ​ഖ​ജ​നാ​വി​നും​ ​ന​ല്ല​ത്. ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ത്തി​ന് ​പി​ന്നാ​ലെ​ ​അ​ഴി​മ​തി​ക്കാ​രാ​യ​ ​ഗ​സ​റ്റ​ഡ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​അ​ത​ത് ​വ​കു​പ്പു​ക​ൾ​ ​ന​ട​പ​ടി​യെ​ടു​ക്കേ​ണ്ടെ​ന്നും​ ​വി​ചാ​ര​ണ​യ്ക്കാ​യി​ ​വി​ജി​ല​ൻ​സ് ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ക്ക് ​കൈ​മാ​റ​ണ​മെ​ന്നും​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​അ​റി​യു​ന്നു.​ ​ട്രൈ​ബ്യൂ​ണ​ലു​ക​ൾ​ ​സ്ഥാ​പി​ച്ചി​ട്ട് ​കേ​സു​ക​ൾ​ ​വി​ട്ടു​കൊ​ടു​ക്കാ​തെ​ ​വ​കു​പ്പു​ത​ല​ത്തി​ൽ​ ​ന​ട​പ​ടി​ ​എ​ടു​ത്ത് ​തീ​ർ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​പി​ന്നെ​ന്തി​നാ​ണ് ​ട്രൈ​ബ്യൂ​ണ​ൽ​ ​എ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ചോ​ദി​ച്ച​തി​നെ​ ​കു​റ്റം​ ​പ​റ​യാ​നാ​കി​ല്ല.