അവകാശങ്ങൾ നേടും വരെ സമരം: പെൻഷനേഴ്സ് ഓർഗനൈസേഷൻ

Thursday 23 April 2026 3:23 AM IST

ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരരംഗത്ത് ഉറച്ചു നിന്ന് പോരാടുമെന്ന് ആലപ്പുഴയിൽ കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി എൻ.എസ്.മുല്ലശ്ശേരി പറഞ്ഞു. ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റിന്റെ 46-ാം വാർഷിക പൊതുയോഗം മുല്ലക്കൽ എ.ബഷീർ കുട്ടി നഗറിൽ(ബ്രാഹ്മണ സമൂഹം മഠം ഹാൾ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ.അലികുഞ്ഞ്, ജില്ലാ സെക്രട്ടറി എ.പി.ജയപ്രകാശ്, കേന്ദ്ര കമ്മിറ്റിയംഗം ജി.തങ്കമണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ.എ.ഹക്കീം, ബി.ഗോപകുമാർ, ടി.സി.ശാന്തിലാൽ, എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ, കെ.ജെ.ആന്റണി, എസ്.പ്രേംകുമാർ എന്നിവർ സംസാരിച്ചു.