നായ കുറുകെ ചാടി, ബൈക്ക് യാത്രികന് പരിക്ക്
Thursday 23 April 2026 12:50 AM IST
കൊല്ലപ്പള്ളി : റോഡിന് കുറുകെ ചാടിയ തെരുവുനായെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. അപകടത്തിൽ നായ ചത്തു. ഇന്നലെ രാവിലെ 8.30 ന് പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളി കള്ളുഷാപ്പിന് സമീപമായിരുന്നു അപകടം. കാൽമുട്ടിന് പരിക്കേറ്റ പുളിച്ചമാക്കൽ ജിത്തുവിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കും പൂർണമായും തകർന്നു.