ശുചീകരണ പ്രവൃത്തിക്ക് തുടക്കം
Wednesday 22 April 2026 9:20 PM IST
കണ്ണൂർ: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോർപറേഷൻ പരിധിയിൽ ജലസ്രോതസുകളുടെ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. കണ്ണൂർ ആനക്കുളം ശുചീകരണം മേയർ അഡ്വ.പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു. കുളത്തിന്റെ നടപ്പാതയും പരിസരവും ശുചീകരിച്ചു.ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർ അനൂപ് ബാലൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ, പി.എച്ച്.ഐമാരായ ആർ.ഫിയാസ്,ഇ. ബിന്ദു,ഇ.അഞ്ജു തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി.