ഓൾ കേരള ടൈലേഴ്‌സ് അസോ. കൺവെൻഷൻ

Wednesday 22 April 2026 9:28 PM IST

കാഞ്ഞങ്ങാട്: ക്ഷേമനിധി ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും പ്രസവ ആനുകൂല്യ കുടിശ്ശിക 13,000 രൂപ ഉടൻ അനുവദിക്കണമെന്നും കാഞ്ഞങ്ങാട് നീലേശ്വരം ആകാശപാത എത്രയും വേഗം അനുവദിക്കണമെന്നും അലമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എസ്. സതികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. ജനാർദ്ദനൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.വി രാമചന്ദ്രൻ റിപ്പോർട്ടും കെ. ലത വരവുചിലവ് കണക്കും അവതരിപ്പിച്ചു. കെ.വി കുഞ്ഞിരാമൻ, കെ.കെ രാജികുമാർ, ടി.ടി ഗീത, കെ.വി കുഞ്ഞമ്പു എന്നിവർ സംസാരിച്ചു. കെ. ശശിധരൻ സ്വാഗതം പറഞ്ഞു.