രാം ചരണിന്റെ പെദ്ധിയിൽ സംയുക്തയുടെ ഡാൻസ് നമ്പർ

Thursday 23 April 2026 6:45 AM IST

ചിത്രീകരണം ഇന്ന്

രാംചരൺ നായകനായി ബുചി ബാബു സന സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം പെദ്ധിയിൽ സംയുക്തയുടെ ഡാൻസ് നമ്പർ. മൃണാൾ താക്കൂറിന് നിശ്ചയിച്ച വേഷത്തിലാണ് സംയുക്ത എത്തുന്നത്. നാലുദിവസം നീളുന്ന ഡാൻസ് നമ്പർ ചിത്രീകരണത്തോടെ പെദ്ധി പാക്കപ്പ് ആകും എന്നാണ് സൂചന. എ.ആർ. റഹ്മാന്റെ സംഗീതത്തിലാണ് ഗാനം. ജാൻവി കപൂർ ആണ് നായിക. അതേസമയം തെലുങ്കിൽ കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ് മലയാളി താരം സംയുക്ത.

നന്ദമുരി ബാലകൃഷ്ണയുടെ നായികയായി അഖണ്ഡ2: താണ്ഡവം ആണ് പോയവർഷം സംയുക്തയുടെ ബ്ളോക്ക് ബസ്റ്റർ ചിത്രം. നിഖിൽ നായകനായി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സ്വയംഭൂ എന്ന ചിത്രത്തിൽ രണ്ടു നായികമാരിൽ ഒരാൾ സംയുക്തയാണ്. വിജയ് സേതുപതി നായകനായി പുരി ജഗനാഥ് സംവിധാനം ചെയ്യുന്ന സ്ലംഡോഗ് ആണ് റിലീസിന് ഒരുക്കുന്ന മറ്റൊരു ചിത്രം. തെലുങ്കിൽ ഒരുങ്ങുന്ന സ്ലം ഡോഗ് പാൻ ഇന്ത്യൻ സിനിമയാണ്.മലയാളത്തിൽ നീണ്ട ഇടവേളയിലാണ് സംയുക്ത. ടൊവിനോ തോമസിന്റെ നായികയായി തീവണ്ടി, ജയസൂര്യയുടെ നായികയായി വെള്ളം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.