മാർച്ചും ധർണയും

Thursday 23 April 2026 12:46 AM IST

തിരുവനന്തപുരം: നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായ ഡോ.എം.കെ.റാമിനെയും,ഡോ.സംഗീത നമ്പ്യാരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ദളിത് സെന്റർ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.ദളിത് സംഘം സംസ്ഥാന പ്രസിഡന്റ് വിജയൻ ചോലക്കര അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.ഗോപി ഉദ്ഘാടനം ചെയ്‌തു.ജില്ലാ പ്രസിഡന്റ് ടി.ഡി.ശശികുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം ഹർഷകുമാർ,കമ്മിറ്റിയംഗങ്ങളായ രഘുനാഥ് പിള്ള കൊല്ലം,പ്രദീപ് എറണാകുളം,രഘുറാം കാസർഗോഡ്,വത്സമ്മ,നെട്ടയം തംമ്പി,മടവൂർ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.