വിദേശ മദ്യം പിടിച്ച് പൊലീസ്
Thursday 23 April 2026 12:26 AM IST
ആറ്റിങ്ങൽ: ഓട്ടോറിക്ഷയിൽ ചില്ലറ വില്പനക്കായി കൊണ്ടുപോയ നാലര ലിറ്റർ വിദേശ മദ്യം ആറ്റിങ്ങൽ പൊലീസ് പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വാമനപുരം കളമച്ചൽ ബാബു നിവാസിൽ ബാബു (49 ) പിടിയിലായി. മുദാക്കൽ പൊയ്കമുക്കിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 9 കുപ്പികളിലായി വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. ബാബുവിനെയും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.