സെൻസസ് ആദ്യഘട്ടം ജൂലായ് 1മുതൽ

Wednesday 22 April 2026 11:34 PM IST

ആലപ്പുഴ : 2027 സെൻസസിന്റെ ആദ്യഘട്ടം ജൂലായ് ഒന്നു മുതൽ 30 വരെ നടക്കും. ഐ .ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസാണിത് .

ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിനുള്ള പരിശീലനം ജില്ലയിൽ പുരോഗമിച്ചു വരുന്നു. ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതൽ 25 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. 2027 ഫെബ്രിവരി ഒന്നു മുതൽ 28വരെയാണ് സെൻസസിന്റെ രണ്ടാം ഘട്ടം. 2011ലാണ് ഇതിന് മുമ്പ് സെൻസസ് നടന്നത്.