മലയാളം ബോർഡുകൾ പുനഃസ്ഥാപിക്കണം

Wednesday 22 April 2026 11:35 PM IST

മാവേലിക്കര: മലയാള ഭാഷയോടുള്ള റെയിൽവേയുടെ അവഗണന പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി അനി വർഗീസ് പറഞ്ഞു. 2001ൽ സർവീസ് ആരംഭിച്ച തിരുവനന്തപുരം -മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയതിന് പിന്നാലെ ട്രെയിനിലെ മലയാളം ബോർഡുകളും അമൃത എക്സ്പ്രസ് എന്ന പേരും നീക്കം ചെയ്തത് മലയാളഭാഷയോടുള്ള അവഗണനയാണ്. ബോർഡ് പുനസ്ഥാപിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് ലോക്സഭ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി മുഖാന്തിരം നൽകിയ കത്തിൽ അനി വർഗീസ് ആവശ്യപ്പെട്ടു