വാർഷികവും പ്രീ സ്കൂൾ ഗ്രാജ്വേഷൻ സെറിമണിയും
Wednesday 22 April 2026 11:38 PM IST
മാന്നാർ: കുട്ടംപേരൂർ മുട്ടേൽ സിറിയൻ എം.ഡി.എൽ.പി സ്കൂളിൻ്റെ 129-ാമത് വാർഷികവും പ്രീ സ്കൂൾ ഗ്രാജ്വേഷൻ സെറിമണിയും സിനിമ സംവിധായകൻ എം.ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് മറിയംജി സ്വാഗതം പറഞ്ഞു. കുട്ടികളുടെ വായനാക്കുറിപ്പുകളുടെ സമാഹാരമായ കുന്നിമണികളുടെ പ്രകാശനം ഫാ. ജോൺ പി.ഉമ്മനും വിവിധ എൻഡോവ്മെന്റുകളുടെ വിതരണം ഫാ.പി.സി തോമസും നിർവഹിച്ചു. മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, ജോജി, സ്നേഹ, വിപിൻ വി.നാഥ്, സുമയ്യ, ഫാത്തിമ, സ്വാതി എന്നിവർ സംസാരിച്ചു.