മനംകവരും ചുവർചിത്രങ്ങൾ വരച്ച് ജോബ് മൈക്കിൾ

Wednesday 22 April 2026 11:44 PM IST

അമ്പലപ്പുഴ : ചുവരുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങളുടെ വിസ്മയം തീർത്ത് ജോബ് മൈക്കിൾ . ഈശ്വര വിശ്വാസത്തിന്റെ വിവിധ മൂർത്തികൾ മുതൽ പ്രകൃതിയുടെ മനോഹാരിതയും വിവിധ ജീവജാലങ്ങളും തനിമ മങ്ങാതെ ജോബിന്റെ വിരൽത്തുമ്പിലൂടെ വി​രി​യും. വിപണിയിൽ ലഭിക്കുന്ന ഏറ്റവും മുന്തിയതും പുതുമായർന്നതുമായ പെയിന്റുകളിലാണ് ചിത്രം ഒരുക്കുന്നത്. പുന്നപ്ര പത്താം പീയൂസ് പള്ളിക്കു സമീപം താമസിക്കുന്ന പുത്തൻ തറ വീട്ടിൽ ജോബ് മൈക്കിളി​ന് ചിത്രരചനാരംഗത്ത് വർഷങ്ങളുടെ പരിചയമുണ്ട്. പെൻസിൽ സ്കെച്ചിംഗ് , പോസ്റ്റർ കളർ വർക്ക്, വാട്ടർ കളർ വർക്ക്, സിമന്റ് ഡിസൈൻ വർക്ക്, ലാൻഡ് സ്ക്കേപ്പിംഗ് എന്നിവയാണ് ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. 14 വർഷം വിവിധ പ്രിന്റിംഗ് പ്രസുകളിൽ ആർട്ടിസ്റ്റായും പ്ലേറ്റ് മേക്കിംഗി​ലും ജോലി​ ചെയ്തിട്ടുണ്ട്. വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ദേവാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമുള്ള ചിത്രങ്ങൾ വരച്ചുനൽകുകയാണ് ഇപ്പോൾ.