കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് വൃദ്ധ മരിച്ചു

Wednesday 22 April 2026 11:56 PM IST

കൊല്ലം: കരിയില കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് എഴുകോൺ കുഴിമതിക്കാട് പാലവിള വീട്ടിൽ ആനന്ദന്റെ ഭാര്യ ലീല (72) മരിച്ചു. ഇന്നലെ വൈകിട്ട് 6ന് വീട്ടുമുറ്റത്തെ കരിയിലകൾ സമീപത്തെ ചെറിയ കുഴിയിലിട്ട് കത്തിക്കുമ്പോഴാണ് ലീലയ്ക്ക് പൊള്ളലേറ്റത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് സമീപ വീട്ടിലെ സ്ത്രീ കണ്ട് നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടി. ഗേറ്റ് അകത്ത് നിന്ന് അടച്ചിരുന്നതിനാൽ പെട്ടെന്ന് രക്ഷാ പ്രവർത്തനം നടന്നില്ല. ഗേറ്റിന് മുകളിൽക്കൂടി അകത്ത് കടന്ന് ലീലയെ തീയി​ൽ നിന്നു പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ലീന, റാണി. മരുമക്കൾ: പ്രിൻസ്, സോണി.