ഉണ്ണാതെ, ഉറങ്ങാതെ കാത്തിരിപ്പ്, കണ്ണീർമടക്കം

Thursday 23 April 2026 12:55 AM IST

തൃശൂർ: ഉണ്ണാതെ ഉറങ്ങാതെ കാത്തിരിപ്പിലായിരുന്നു അവർ... പൂരത്തിന് വെടിക്കെട്ട് ഒരുക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരെന്ന് അഭിമാനത്തോടെ പറഞ്ഞവർ... മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം അറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ടോടെ വേവലാതി പൂണ്ട് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പാഞ്ഞെത്തിയതാണ്. ഒരു ദിവസത്തോളം വരുന്ന കാത്തിരിപ്പിന് കണ്ണീർ വിരാമമിട്ട് മടങ്ങിയത്, അഭിമാനമായി പറഞ്ഞ അതേ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരവുമായി. കാണാതായ വിഷ്ണുവിന്റെ സഹോദരി വിജയശ്രീ, അഭിജിത്തിന്റെ സഹോദരൻ അഞ്ചൽ, കൊല്ലപ്പെട്ട വിജയന്റെ കൂട്ടുകാരൻ അജയൻ, മരിച്ചതും കാണാതായതുമായവരുടെ ബന്ധുക്കൾ, ഇവർക്കൊപ്പമെത്തിയവർ... മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിൽ സങ്കടക്കടലോടെ കാത്തിരുന്നവർ നിരവധി.

വീടുമാറി, വിധി മാറിയില്ല

രണ്ടര വർഷം മുൻപ് തീപ്പൊള്ളലേറ്റ് സഹോദരി മരിച്ച വീട്ടിൽ താമസിക്കാനാകാതെ മനക്കൊടിയിൽ നിന്നും പുതൂർക്കരയിലേക്ക് താമസം മാറിയയാളാണ് വിഷ്ണു വിനോദ് (35). വീട് മാറിയെങ്കിലും വിധി കനിഞ്ഞില്ല. മുണ്ടത്തിക്കോട്ടെ വെടിമരുന്ന് ശാലയിലെ സ്‌ഫോടനത്തിൽ വിഷ്ണുവിനെ കാണാനില്ല. തിരുവമ്പാടി ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ആദ്യം ഓടിയെത്തുന്നയാളാണ് പരേതനായ വിജയകുമാറിന്റെ മകനായ വിഷ്ണു. ഒരു കൈ സഹായത്തിനായാണ് അപകടമുണ്ടായ മുണ്ടത്തിക്കോടുമെത്തിയത്. അവസാനഘട്ടത്തിൽ സഹായിക്കുക മാത്രയായിരുന്നു ലക്ഷ്യം. ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ മനക്കൊടി ഓലാട്ടുപടിക്കൽ വിഷ്ണുവുമുണ്ടെന്ന് കരുതുമ്പോഴും ഡി.എൻ.എ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് സഹോദരി വിജയശ്രീയും ബന്ധുക്കളും. രാത്രി ഏറെ വൈകിയിട്ടും വിഷ്ണു ഫോൺ എടുക്കാതെ വതോടെയാണ് ദുരന്തത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നതെന്ന് വിഷ്ണുവിന്റെ ബന്ധു ഷൈൻ നെല്ലങ്കര പറഞ്ഞു. വൈകീട്ട് മൂന്നരയോടെ ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിൾ എടുക്കണമെന്ന് അറിയിച്ച സമയത്താണ് അമ്മ കാന്തിമതിയെ വിവരം അറിയിച്ചത്. മൂന്ന് ദിവസത്തിന് ശേഷമേ ഡി.എൻ.എ ഫലം പുറത്തുവരൂവെന്ന് ഷൈൻ പറഞ്ഞു. വടക്കുന്നാഥനിൽ വെടിക്കെട്ട് പ്രദർശനം നടക്കുന്ന സമയത്തും വിഷ്ണു സഹായിക്കാനെത്താറുണ്ടായിരുന്നു.

പൂ​രം​ ​ഗം​ഭീ​ര​മാ​ക്ക​ണ​മെ​ന്ന് ​ക​രു​തി,​ ​പ​ക്ഷേ...

തൃ​ശൂ​ർ​:​ ​പി​താ​വി​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്നാ​ണ് ​അ​ഭി​ജി​ത്ത് ​ബാ​ബു​ ​(28​)​ ​വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​സ​ജീ​വ​മാ​യ​ത്.​ ​ഇ​പ്പോ​ൾ​ ​ഒ​മ്പ​തു​വ​ർ​ഷ​മാ​യി​ ​സ​ജീ​വ​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​അ​ച്ഛ​ൻ​ ​മ​രി​ച്ച​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​പൂ​ര​മാ​ണി​ത്.​ ​അ​ച്ഛ​നാ​യി​ ​വെ​ടി​ക്കെ​ട്ട് ​ഗം​ഭീ​ര​മാ​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ലാ​ണ് ​മു​ണ്ട​ത്തി​ക്കോ​ട് ​വെ​ടി​ക്കോ​പ്പ് ​നി​ർ​മാ​ണ​ത്തി​ൽ​ ​ഇ​ക്കു​റി​യും​ ​സ​ജീ​വ​മാ​യ​ത്.​ ​എ​ന്നാ​ൽ,​ ​വി​ധി​ ​മ​റ്റൊ​ന്നാ​യി. മ​രി​ച്ച​വ​രെ​ന്നു​ ​സം​ശ​യി​ക്കു​ന്ന​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​അ​ഭി​ജി​ത്ത് ​ഉ​ണ്ടാ​ക​രു​തേ​യെ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യി​ൽ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​അ​ട​ക്കം​ ​സ​ഹോ​ദ​ര​ൻ​ ​അ​ഞ്ച​ൽ​ ​ബാ​ബു​ ​അ​ന്വേ​ഷി​ച്ചി​രു​ന്നു.​ ​മോ​ർ​ച്ച​റി​ക്കു​ ​മു​മ്പി​ൽ​ ​സൃ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ​എ​ത്തി​യ​ത്.​ ​സ​മീ​പ​ത്തെ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​സ​ഹോ​ദ​ര​ൻ​ ​ഇ​ല്ലെ​ന്നു​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ഖാ​ന്തി​രം​ ​ഉ​റ​പ്പി​ച്ച​തോ​ടെ​ ​ഡി.​എ​ൻ.​എ​ ​പ​രി​ശോ​ധ​ന​യ്ക്കു​ ​ര​ക്ത​സാ​മ്പി​ൾ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​വ​രാ​ൻ​ ​മൂ​ന്നു​ ​ദി​വ​സം​വ​രെ​യെ​ടു​ക്കാ​മെ​ന്നാ​ണ് ​ല​ഭി​ച്ച​ ​വി​വ​രം. പു​തൂ​ർ​ക്ക​ര​ ​സ്വ​ദേ​ശി​ ​വി​ഷ്ണു,​ ​കോ​ട്ട​പ്പു​റം​ ​സ്വ​ദേ​ശി​ ​ഗി​രി​ ​എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ​ഇ​ക്കു​റി​ ​വെ​ടി​ക്കോ​പ്പ് ​നി​ർ​മാ​ണ​ത്തി​നാ​യി​ ​പോ​യ​ത്.​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​അ​മ്മ​:​ ​ജി​ജി.​ ​സ​ഹോ​ദ​രി​:​ ​ആ​ഗ്ന​സ്.

ക​ണ​ക്കെ​ടു​പ്പ് ​തു​ട​ങ്ങി... സം​ഭ​വി​ച്ച​ത് ​വൻ നാ​ശ​ന​ഷ്ടം

ടി.​ഡി.​ഫ്രാ​ൻ​സീ​സ്

ആ​ദ്യ​ദി​ന​ത്തി​ൽ​ ​നൂ​റോ​ളം​ ​വീ​ടു​ക​ൾ​ക്ക് ​ത​ക​രാ​ർ​ ​ക​ണ്ടെ​ത്തി വ​ട​ക്കാ​ഞ്ചേ​രി​:​ ​മു​ണ്ട​ത്തി​ക്കോ​ട് ​വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ​ ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​വീ​ടു​ക​ൾ​ക്കും​ ​കെ​ട്ടി​ട​ങ്ങ​ൾ​ക്കും​ ​സം​ഭ​വി​ച്ച​ത് ​വ​ൻ​നാ​ശ​ന​ഷ്ടം.​ ​റ​വ​ന്യൂ​ ​വ​കു​പ്പും,​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭ​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ഇ​ന്ന​ലെ​ ​തു​ട​ക്ക​മാ​യി.​ ​ന​ഗ​ര​സ​ഭ​ ​എ.​ഇ,​ ​ഓ​വ​ർ​സി​യ​ർ,​ ​റ​വ​ന്യു​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​രി​ശോ​ധ​ന.​ ​ആ​ദ്യ​ദി​ന​ത്തി​ൽ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ൽ​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​താ​യി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​നൂ​റോ​ളം​ ​വീ​ടു​ക​ൾ​ക്കാ​ണ് ​കേ​ടു​പാ​ടു​ക​ൾ.​ ​ജ​ന​ൽ​ച്ചി​ല്ല് ​ത​ക​ർ​ച്ച,​ ​ചു​മ​രി​ൽ​ ​വി​ള്ള​ൽ,​ ​ട്ര​സ് ​വ​ർ​ക്കു​ക​ൾ​ക്ക് ​ത​ക​രാ​ർ​ ​എ​ന്നി​വ​യാ​ണ് ​ഭൂ​രി​ഭാ​ഗ​വും.​ ​അ​ഞ്ച് ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ൽ​ ​പ്ര​ക​മ്പ​നം​ ​ഉ​ണ്ടാ​യ​താ​യി​ ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​നാ​ശ​ന​ഷ്ട​ ​ക​ണ​ക്കെ​ടു​പ്പ് ​ഇ​ന്നും​ ​തു​ട​രു​മെ​ന്ന് ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ ​യാ​മി​നി​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ത്തെ​ ​പ​രി​ശോ​ധ​ന​ ​പൂ​ർ​ത്തി​യാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​ന​ൽ​കും.

ക​രി​മ​രു​ന്ന് ​ശേ​ഖ​രം​ ​നി​ർ​വീ​ര്യ​മാ​ക്കി

ദു​ര​ന്ത​മു​ഖ​ത്ത് ​പൊ​ട്ടാ​തെ​കി​ട​ന്ന​ ​ക​രി​മ​രു​ന്ന് ​ശേ​ഖ​രം​ ​ക​ണ്ടെ​ടു​ത്ത് ​നി​ർ​വീ​ര്യ​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​ഫോ​റ​ൻ​സി​ക്,​ ​റ​വ​ന്യൂ,​ ​പൊ​ലീ​സ്,​ ​ഫ​യ​ർ​ഫോ​ഴ്‌​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​നി​ർ​മ്മാ​ണ​ശാ​ല​യി​ൽ​ ​നി​ന്ന് ​ഗു​ണ്ടു​ക​ള​ട​ക്ക​മു​ള്ള​വ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ ​പൂ​ർ​ണ​ ​സു​ര​ക്ഷ​യി​ൽ​ ​പാ​ട​ശേ​ഖ​ര​ത്തി​ൽ​ ​വ​ച്ചു​ത​ന്നെ​ ​നി​ർ​വീ​ര്യ​മാ​ക്കി.​ ​ഡി.​ജി.​പി​ ​റ​വാ​ഡ​ ​ച​ന്ദ്ര​ശേ​ഖ​ർ,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സു​രേ​ഷ് ​ഗോ​പി,​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​എം.​ബി.​രാ​ജേ​ഷ്,​ ​ക​ട​ന്ന​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​അ​ഡ്വ​:​ ​ടി.​എ​സ്.​ഉ​ല്ലാ​സ് ​ബാ​ബു,​ ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി,​ ​പി.​എ​ൻ.​വൈ​ശാ​ഖ് ​എ​ന്നി​വ​ർ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.

സു​ദ​ർ​ശ​ന് ​ക​ണ്ണീ​രി​ൽ​ ​കു​തി​ർ​ന്ന​ ​അ​ന്ത്യാ​ഞ്ജ​ലി

ചേ​ല​ക്ക​ര​:​ ​മു​ണ്ട​ത്തി​ക്കോ​ട് ​വെ​ടി​ക്കെ​ട്ട് ​സ്‌​ഫോ​ട​ന​ത്തി​ൽ​ ​മ​രി​ച്ച​ ​വെ​ന്നൂ​ർ​പാ​റ​ ​കു​ണ്ടി​ൽ​ ​സു​ദ​ർ​ശ​ന് ​നാ​ട്ടു​കാ​രും​ ​ഉ​റ്റ​വ​രും​ ​ക​ണ്ണീ​രി​ൽ​ ​കു​തി​ർ​ന്ന​ ​അ​ന്ത്യാ​ഞ്ജ​ലി​ ​ന​ൽ​കി.​ ​അ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​വ​രി​ൽ​ ​സു​ദ​ർ​ശ​നെ​ ​ആ​ദ്യ​മേ​ ​തി​രി​ച്ച​റി​ഞ്ഞ​തി​നാ​ൽ​ ​മ​റ്റു​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യി​ൽ​ ​ത​ന്നെ​ ​മൃ​ത​ദേ​ഹം​ ​വീ​ട്ടി​ൽ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ക്കു​വാ​ൻ​ ​വീ​ട്ടി​ലെ​ത്തി​യ​ത്.​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ​ ​എം.​പി​ ​അ​ട​ക്ക​മു​ള​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​എ​ത്തി​യി​രു​ന്നു.​ ​രാ​വി​ലെ​ 11​ന് ​വീ​ട്ടി​ലെ​ ​സം​സ്‌​കാ​ര​ ​ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം​ ​പാ​മ്പാ​ടി​ ​ഐ​വ​ർ​മ​ഠ​ത്തി​ൽ​ ​സം​സ്‌​കാ​രം​ ​ന​ട​ത്തി.

പൂ​രം​ ​ക​ഴി​ഞ്ഞെ​ത്തു​മെ​ന്ന് ​പ​റ​ഞ്ഞു, പൂ​ര​ത്തി​ന് ​മു​ൻ​പേ...

തൃ​ശൂ​ർ​:​ ​പൂ​രം​ ​ക​ഴി​ഞ്ഞു​ ​വ​രാ​മെ​ന്ന​ ​ഉ​റ​പ്പി​ൽ​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യ​താ​ണ് ​എ​ട​പ്പാ​ൾ​ ​പൊ​ൽ​പ്പാ​ക്ക​ര​ ​ത​റ​യ്ക്ക​ൽ​ ​ചൊ​ങ്ങ​ല​ത്തേ​ൽ​ ​സ്വ​ദേ​ശി​ ​വി​ജ​യ​ൻ​ ​(59​).​ ​ദു​ര​ന്ത​മു​ണ്ടാ​യെ​ന്ന് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ത​ന്നെ​ ​സ​ഹോ​ദ​ര​ൻ​ ​അ​ജ​യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പാ​ഞ്ഞെ​ത്തി.​ ​മു​ഖ​വും​ ​ശ​രീ​ര​ഭാ​ഗ​ങ്ങ​ളും​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്നെ​ ​തി​രി​ച്ച​റി​ഞ്ഞെ​ന്ന് ​അ​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​പ​രി​ശോ​ധ​ന​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്കു​ ​മു​മ്പു​ത​ന്നെ​ ​മൃ​ത​ദേ​ഹം​ ​വി​ട്ടു​ ​ന​ൽ​കി.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നി​ന് ​സം​സ്‌​കാ​ര​വും​ ​ന​ട​ത്തി.​ ​സാ​ധാ​ര​ണ​ഗ​തി​യി​ൽ​ ​വാ​ർ​ക്ക​പ്പ​ണി​ക്ക് ​പോ​യി​രു​ന്ന​ ​വി​ജ​യ​ൻ,​ ​ഒ​രു​ ​വ​ർ​ഷ​മാ​യാ​ണ് ​സ​തീ​ഷി​നൊ​പ്പ​വും​ ​അ​ല്ലാ​തെ​യും​ ​വെ​ടി​ക്കോ​പ്പ് ​നി​ർ​മാ​ണ​ത്തി​നു​ ​പോ​യി​രു​ന്ന​ത്.​ ​ഭാ​ര്യ​:​ ​സ​ര​സ്വ​തി.​ ​മ​ക്ക​ൾ​:​ ​സ​ന്ദീ​പ്,​ ​സി​ന്ധു​ജ.

കമന്റ്സ്

'​ഫ​ല​പ്ര​ദ​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കാ​റി​ല്ല'

അ​പ​ക​ട​ങ്ങ​ളെ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഫ​ല​പ്ര​ദ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​കാ​റി​ല്ല.​ ​അ​പ​ക​ട​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഇ​ത്ത​രം​ ​ആ​ചാ​ര​ങ്ങ​ളും​ ​ഉ​ത്സ​വ​ങ്ങ​ളും​ ​ഏ​ത് ​പ​രി​ധി​വ​രെ​ ​ആ​കാ​മെ​ന്ന് ​സ​ർ​ക്കാ​രു​ക​ളും​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളും​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ക്ക​ണം.​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​സ​ഹാ​യി​ക്ക​ണം. -​വി.​എം.​സു​ധീ​ര​ൻ.

വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ശാ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്ത​ണം.​ ​ജീ​വി​ക്കാ​നാ​യി​ ​വെ​ടി​ക്കെ​ട്ട് ​നി​ർ​മ്മാ​ണ​ശാ​ല​യി​ൽ​ ​ജോ​ലി​ക്ക് ​എ​ത്തി​യ​വ​രാ​ണ് ​എ​ല്ലാ​വ​രും.​ ​ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​തോ​ടെ​ ​ഇ​വ​രെ​ ​ആ​ശ്ര​യി​ച്ച് ​ജീ​വി​ച്ചി​രു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ ​കൊ​ടി​യ​ ​ദു​രി​ത​ത്തി​ലാ​യി. -​ഷാ​ഫി​ ​പ​റ​മ്പി​ൽ​ ​എം.​പി.