നടുക്കം മാറാതെ വിൻസെന്റ്, തീ കണ്ടു,പിഴച്ചെന്ന് മനസിലായതോടെ ഓടി

Thursday 23 April 2026 12:38 AM IST

''എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പ് നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. ഞാൻ തിരി മറിച്ചിടുകയായിരുന്നു. അപ്പോഴാണ് മരുന്ന് ഉണക്കാൻ ഇട്ടിരുന്ന സ്ഥലത്തു നിന്ന് തീ പടരുന്നത് കണ്ടത്. പിഴച്ചെന്ന് മനസിലായതോടെ ഓടി"". വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിന്‍സന്റിന്റെ (65) വാക്കുകൾ ഇടറി. അപകടത്തിന്റെ നടുക്കത്തിലും വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളിയായ വിൻസന്റ് സംഭവം വിവരിച്ചു.വെടിക്കെട്ട് പുരയിലെ വേലിക്കെട്ട് ചാടി കടക്കുന്നതിനിടെയാണ് തൊഴിലാളികളായ ഭവാനിയും അനിതയും നിലത്തു കിടക്കുന്നത് കണ്ടത്.