എംഡിഎംഎയും കഞ്ചാവുമായി ലക്ഷദീപ് യുവാക്കള്‍ പിടിയില്‍

Thursday 23 April 2026 2:49 AM IST

കോഴിക്കോട്: വില്‍പ്പനയ്ക്ക് സൂക്ഷിച്ച 2.420 ഗ്രാം എം.ഡി.എം.എയും 4.280 കഞ്ചാവുമായി ലക്ഷദീപ് സ്വദേശികളായ സരീര്‍ സെയ്ദ് (25), ബദീറുല്‍മുനീര്‍ (29) എന്നിവരെ ടൗൺ പൊലീസ് പിടികൂടി.

കഴിഞ്ഞ 21ന് രാത്രി പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ആനിഹാള്‍ ക്രോസ് റോഡില്‍ ഇ.കെ നായനാര്‍ ഭവന് സമീപത്തു നിന്നും പിടികൂടിയത്.

പേള്‍ ഹാര്‍ബര്‍ ബില്‍ഡിംഗിന് മുന്‍വശത്ത് സംശയാസ്പതമായ രീതില്‍ നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്തപ്പോൾ ഓടിപോകാന്‍ ശ്രമിച്ച പ്രതികളെ പിന്തടർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ മയക്കു മരുന്നും ഇവ വിറ്റുകിട്ടിയ 2500 രൂപയും കണ്ടെടുത്തു. എസ്.ഐ ശ്രീജേഷ്, എസ്.സി.പി.ഒ ശ്രീജിത്ത് കുമാര്‍, ഷജല്‍ ഇഗ്നേഷ്യസ്, ശ്രീശാന്ത്, ഹോം ഗാര്‍ഡ് അനില്‍ എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.