വീട്ടമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ചു

Thursday 23 April 2026 2:55 AM IST

ഓച്ചിറ: ചങ്ങൻകുളങ്ങരയിൽ വീട്ടമ്മയെ ഒപ്പം താമസിച്ചിരുന്നയാൾ പെട്രോൾ ഒഴിച്ച് കത്തിച്ചു. സാരമായി പൊള്ളലേറ്റ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്ന (57), ഇവരോടൊപ്പം താമസിച്ചിരുന്ന ക്ലാപ്പന സ്വദേശി രഘു (56) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ 7.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കെ.എസ്.ഇ.ബി ഓച്ചിറ ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് പ്രസന്ന. പതിവായി ജോലിക്ക് പോകാറുള്ള പ്രസന്നയ്ക്ക് പകരം ഇന്നലെ ഏക മകൾ ജോലിക്ക് പോയ സമയത്താണ് രഘു ആക്രമണം നടത്തിയത്. പ്രസന്നയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുന്നതിനിടെ രഘുവിനും ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു.