ഒരുതരി മേക്കപ്പ് വേണ്ട, 60 -ാം വയസിലും യൗവനം സ്വന്തമാക്കാം; എന്നും രാവിലെ ഈ ഒരൊറ്റ കാര്യം ചെയ്‌താൽ മതി

Thursday 23 April 2026 3:26 PM IST

ഭക്ഷണം മരുന്നാണെന്ന് പറയാറുണ്ട്. ആരോഗ്യപ്രദമായ ആഹാരത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം വളരെയധികം ശ്രദ്ധിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഇങ്ങനെ പോഷകസമ്പന്നമായ ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിക്കും. അതിരാവിലെ വെറുംവയറ്റിൽ ശരിയായ ഭക്ഷണം കഴിക്കുന്നത് പോഷകങ്ങൾ നൽകുന്നതിനൊപ്പം ചർമത്തിന് തിളക്കവും യൗവനവും നിലനിർത്താനും സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് വെറുംവയറ്റിൽ കഴിക്കേണ്ടതെന്ന് നോക്കാം.

ബദാം

കുതിർത്ത ബദാം ആരോഗ്യത്തിന് വളരെ നല്ലതാണ്. പല ആരോഗ്യപ്രശ്‌നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ ഇവ സഹായിക്കും. കുതി‌ത്ത ബദാമിൽ വൈറ്റമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിനും അകാലവാർദ്ധക്യം പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനും കുതി‌ർത്ത ബദാം കഴിക്കുന്നതിലൂടെ സാധിക്കും.

ചിയ സീഡ്‌സ്

നാരുകളാൽ സമ്പന്നമാണ് ചിയ സീഡുകൾ. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസവും രാവിലെ കുതിർത്ത ചിയ സീഡുകൾ കഴിക്കുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണ് ചിയ സീഡുകൾ. ചർമത്തിന്റെ ഇലാസ്‌‌തികത വർദ്ധിപ്പിക്കാനും നീരും വീക്കവും കുറയ്‌ക്കാനും സഹായിക്കും.

പപ്പായ

ചർമം ശുദ്ധീകരിക്കാൻ പപ്പായ സഹായിക്കുന്നു. ഇതിൽ വൈറ്റമിൻ എ, സി കൂടാതെ പപ്പെയ്‌നും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിലുണ്ടാവുന്ന പാടുകൾ മാറ്റി തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.