പരിശോധന ക്യാമ്പ് 30 ന്
Friday 24 April 2026 12:27 AM IST
കോട്ടയം : കുട്ടികളിലെ സ്വാഭാവിക വളർച്ചാ വ്യതിയാനം തിരിച്ചറിയുന്നതിനും ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി, പഠന വൈകല്യം, ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി തുടങ്ങിയവ കണ്ടെത്തുന്നതിനും 30 ന് എസ്.എച്ച് മൗണ്ടിലുള്ള ജ്യോതിസ് സ്‌പെഷ്യൽ സ്‌കൂളിൽ സൗജന്യ പരിശോധന ക്യാമ്പ് നടക്കും. ഡോ.രഞ്ജിത്, ഡോ.ബാലചന്ദ്രൻ, ദേവീകൃഷ്ണ, എസ്.രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഭിന്നശേഷി കണ്ടെത്തുന്ന കുട്ടികൾക്ക് തുടർ പഠനവും പരിശീലനവും ജ്യോതിസ് സ്‌കൂളിൽ സൗജന്യമായി നൽകും. രജിസ്‌ട്രേഷന് ഫോൺ: 8547868673, 9284986725,