സംഘാടക സമിതി രൂപീകരിച്ചു 

Friday 24 April 2026 12:36 AM IST

ചങ്ങനാശേരി : സി.ഐ.ടി.യു ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന മേയ് ദിനാഘോഷത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.ഡി സുഗതൻ, പി.എ നിസാർ എന്നിവർ സംസാരിച്ചു. വൈകിട്ട് നാലിന് റെയിൽവേ ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന വർണാഭമായ മേയ്ദിന റാലി പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും. പൊതുസമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും.