പുസ്തക പ്രകാശനം
Friday 24 April 2026 1:31 AM IST
കല്ലമ്പലം: നിരൂപകനും എഴുത്തുകാരനുമായ സുനിൽ വെട്ടിയറയുടെ നോവൽ 'ആത്മായനങ്ങളുടെ നാട്' എന്ന പുസ്തകത്തിന്റെ പ്രകാശനം നിരൂപകനും പ്രഭാഷകനുമായ ഡോ.കെ.എസ്.രവികുമാർ നിർവഹിച്ചു.എസ്.മോഹൻദാസ് പുസ്തകം സ്വീകരിച്ചു.രാമചന്ദ്രൻ കരവാരം പുസ്തക പരിചയം നടത്തി.അഡ്വ.എസ്.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.പ്രിയസുനിൽ,സനൽ മണമ്പൂർ,ബീന സജീവ്,ആതിര ലോപമുദ്ര,വി.രാധാകൃഷ്ണൻ,സതീഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഓരനല്ലൂർ ബാബു മോഡറേറ്ററായി കവിയരങ്ങും നടന്നു.