നീന്തലിൽ കുഞ്ഞ് എസ്തേറിന്   ഏഷ്യബുക്ക് ഒഫ് റെക്കാഡ്

Friday 24 April 2026 12:53 AM IST

കോട്ടയം: വേമ്പനാട്ടുകായൽ കുറുകെ നീന്തിക്കടന്ന അങ്കണവാടിക്കാരി എസ്തേറിന് ഏഷ്യബുക്ക് ഒഫ് റെക്കാഡ്. മൂന്ന് വയസും, 10 മാസവും പ്രായമാണ് ചിങ്ങവനം സ്വദേശികളായ കൃഷ്ണകുമാറിന്റെയും ക്രിസ്റ്റീനയുടെയും മകളായ എസ്‌തേർ കൃഷ്ണകുമാറിന്. ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും നാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിലും എസ്തേറിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ദൂരം നീന്തിക്കടന്ന കുട്ടി എന്ന അപൂർവ നേട്ടമാണ് എസ്‌തേർ സ്വന്തമാക്കിയത്. 5.5 കിലോമീറ്റർ ദൂരം കേവലം 2.22 മണിക്കൂർ കൊണ്ടാണ് നീന്തിക്കടന്നത്.