'യുവ ആപദ് മിത്ര' പരിശീലനം

Friday 24 April 2026 12:59 AM IST

തിരുവനന്തപുരം: മേരാ യുവ ഭാരതിന്റെ നേതൃത്വത്തിൽ യുവാക്കൾക്ക് ദുരന്തനിവാരണ പരിപാടികളിൽ പ്രവർത്തിക്കാൻ പരിശീലനം നൽകി."യുവ ആപദ് മിത്ര" എന്ന പേരിൽ 2200 ഓളം യുവാക്കൾക്കാണ് പരിശീലനം.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയേഴ്സിൽ നടന്ന പരിശീലനം ജില്ലാകളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ അദ്ധ്യക്ഷനായി.മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സുഹാസ്.എൻ,സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി ജില്ലാ കോഓർഡിനേറ്റർ ദേവിക,മാസ്റ്റർ ട്രെയിനർ ആരവ് എന്നിവർ പങ്കെടുത്തു.