പുലി ഭീതി : ചെ​ന്നാ​പ്പാ​റയിൽ  12 ക്യാമറകൾ സ്ഥാപിച്ചു

Friday 24 April 2026 12:09 AM IST

മു​ണ്ട​ക്ക​യം ഈ​സ്റ്റ്‌ : പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ലെ ടി.​ആ​ർ.ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ മു​ക​ളി​ൽ പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം സ്ഥി​രീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് കൂ​ടു​ത​ൽ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ൽ വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് നേ​രെ പു​ലി​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി‌​യു​ടെ പ​ശു ച​ത്തി​രു​ന്നു. ഇ​തി​നി​ടെ പു​ലി​യെ പി​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി. പ്ര​തി​ഷേ​ധം ശക്തമാ​യ​തോ​ടെ​യാ​ണ് 12 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞാ​ൽ കൂ​ട് സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള തു​ട​ർന​ട​പ​ടി​സ്വീകരിക്കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂക്ഷമായ മേ​ഖ​ല​യാ​ണ് ചെ​ന്നാ​പ്പാ​റ​മു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​യും, ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യും മ​രി​ച്ചി​രു​ന്നു. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടി​ന് പു​റ​ത്തി​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ജ​ന​ങ്ങ​ൾ.