'ദേശോത്സവ് 2026' ഇന്ന് സമാപിക്കും

Friday 24 April 2026 12:43 AM IST

കഞ്ഞിക്കുഴി: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ പഴയരിക്കണ്ടം ശാഖാ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 'ദേശോത്സവ് 2026' ഇന്ന് സമാപിയ്ക്കും. അഞ്ചാം ഉത്സവദിനമായ ഇന്ന് രാവിലെ പതിവ് പൂജകൾ. 11ന് ഹോമമന്ത്രമഹായജ്ഞം, ഉച്ചയ്ക്ക് 12ന് മഹാപ്രസാദഊട്ട്. 5.30ന് പൂത്താലഘോഷയാത്ര. ദീപാരാധനയ്ക്ക് ശേഷം ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കൽ, മംഗളപൂജ, നടയടയ്ക്കൽ. 20ന് കൊടിയേറിയ തിരുവുത്സവം ക്ഷേത്രാചാര്യൻ അജി അനിരുദ്ധൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി അഭിനേഷ് ശാന്തിയുടെ സഹകാർമ്മികത്വത്തിലുമാണ് നടക്കുന്നത്.