പെരളം രക്തസാക്ഷി ദിനാചരണം

Friday 24 April 2026 12:09 AM IST
പുന്നക്കോടൻ കുഞ്ഞമ്പു അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു

കരിവെള്ളൂർ: പെരളം രക്തസാക്ഷി പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ 78–ാം രക്തസാക്ഷിത്വ വാർഷിക ദിനാചരണം സമുചിതമായി ആചരിച്ചു. പുത്തൂരിലെ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ല സെക്രട്ടറിയറ്റംഗം ടി.ഐ മധുസൂദനൻ പതാക ഉയർത്തി. സി. ബാലകൃഷ്ണൻ അധ്യക്ഷനായി. പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, കെ. മധു, കെ.വി പത്മനാഭൻ എന്നിവർ സംസാരിച്ചു. കൊഴുമ്മൽ വായനശാല പരിസരം കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടന്നു. കൊഴുമ്മൽ രക്തസാക്ഷി നഗറിൽ അനുസ്മരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി ചെയർമാൻ എം. രാഘവൻ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ല സെക്രട്ടറി സി.പി സന്തോഷ് കുമാർ, സി.പി.എം ജില്ല കമ്മിറ്റിയംഗം സരിൻ ശശി, സി കൃഷ്ണൻ, വി. നാരായണൻ, ടി. ഗോപാലൻ, എം. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പുന്നക്കോടൻ കുഞ്ഞമ്പുവിന്റെ മകൻ കെ.പി ഭാസ്‌കരൻ വേദിയിൽ സന്നിഹിതനായി.