മുത്താനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Friday 24 April 2026 1:55 AM IST

കല്ലമ്പലം: ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനി എം.ഡി.എം.എയുമായി പിടിയിൽ. കല്ലമ്പലം മുത്താന സ്വദേശി ദിബിനാണ് ഒന്നര ഗ്രാം എം.ഡി.എം.എ യുമായി ​ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. പൊലീസിന് ലഭിച്ച ​രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ മുത്താന തടിമില്ലിന് സമീപം വെച്ചാണ് പ്രതിയെ പിടികൂടിയത്.

ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് പിടികൂടി. ​ദിബിനെതിരെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, ലഹരിമരുന്ന് കച്ചവടം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ​ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി കല്ലമ്പലം പൊലീസിന് കൈമാറി. പ്രദേശത്തെ ലഹരി വില്പന സംഘങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.