മഴക്കാലപൂർവ്വ ശുചീകരണം

Friday 24 April 2026 12:02 AM IST
കോർപ്പറേഷന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു

കണ്ണൂർ: മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽ ജലസ്രോതസുകളുടെ ശുചീകരണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. കണ്ണൂർ ആനക്കുളം ശുചീകരണം മേയർ അഡ്വ. പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. കുളത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും ചവറുകളും 35 ഓളം കോർപറേഷൻ ശുചീകരണ തൊഴിലാളികളും ജീവനക്കാരും ചേർന്ന് നീക്കം ചെയ്തു. കുളത്തിന്റെ നടപ്പാതയും പരിസരവും ശുചീകരിച്ചു. നാളെ 51-ാം ഡിവിഷനിലെ വലിയകുളം ശുചീകരിക്കാനും 26ന് പാറക്കണ്ടി ഡിവിഷനിലെ ചെട്ടിയാർകുളം എന്നിവ ശുചീകരിക്കും. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീജ മഠത്തിൽ, കൗൺസിലർ അനൂപ് ബാലൻ, ക്ലീൻ സിറ്റി മാനേജർ ഷൈൻ, പി.എച്ച്.ഐമാരായ ആർ. ഫിയാസ്, ഇ. ബിന്ദു, ഇ. അഞ്ജു തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി.