ഇനി ദിലീപിന്റെ 'നീക്കം' കാണാം

Friday 24 April 2026 6:25 AM IST

ദി​ലീ​പ് ​നാ​യ​ക​നാ​യി​ ​ജ​ഗ​ൻ​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​നീക്കം എന്ന് ​പേ​രി​ട്ടു.​ ​ചി​ത്ര​ത്തി​ന്റെ​ ​ടൈ​റ്റി​ൽ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പു​റ​ത്തി​റ​ക്കി.​​ ​ ​വേ​റി​ട്ട​ ​ഗെ​റ്റ​പ്പി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഒ​രു​ ​അ​ച്ഛ​നും​ ​മ​ക​ളും​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം​ ​ആ​ണ് ​ഫാ​മി​ലി​ ​ഡ്രാ​മ​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഇ​തി​വൃ​ത്തം.​ ​ബി​നു​ ​പ​പ്പു,​ ​അ​ശോ​ക​ൻ,​ ​കലാഭവൻ ഷാജോൺ,​ സിദ്ധിഖ്,​ വീണ നന്ദകുമാർ,​ ബിലാസ് ചന്ദ്രഹാസൻ,​ സിറാജ്,​ ശാ​രി, രമ്യ സുരേഷ്,​ ദിയ ദീപൻ ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ന​വാ​ഗ​ത​നാ​യ​ ​വി​ബി​ൻ​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​

ഉ​ർ​വ​ശി​ ​തി​യേ​റ്റേ​ഴ്സ്,​ ​കാ​ക്ക​ ​സ്റ്റോ​റീ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സ​ന്ദീ​പ് ​സേ​ന​ൻ,​ ​അ​ല​ക്സ് ​ഇ.​ ​കു​ര്യ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം,.​ ​അ​ജ​യ് ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​ര​ഘു​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ൻ,​ ​പ്രോ​ജ​ക്ട് ​ഡി​സൈ​ന​ർ​:​ ​മ​നു​ ​ആ​ലു​ക്ക​ൽ,​ ​മ്യൂ​സി​ക് ​ആ​ന്റ് ​ബാ​ക്ക്‌​ഗ്രൗ​ണ്ട് ​സ്കോ​ർ​:​ ​മു​ജീ​ബ് ​മ​ജീ​ദ്,​ ​എ​ഡി​റ്റ​ർ​:​ ​സൂ​ര​ജ് ​ഇ.​എ​സ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​:​ ​സ​ന്തോ​ഷ് ​രാ​മ​ൻ,​മേ​ക്ക​പ്പ് ​:​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​വ​സ്ത്രാ​ല​ങ്കാ​രം​:​ ​സ​മീ​റാ​ ​സ​നീ​ഷ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​നോ​ബി​ൾ​ ​ഏ​റ്റു​മാ​നൂ​ർ,​ആ​ർ​ട്ട് ​ഡ​യ​റ​ക്റ്റ​ർ​ ​:​ ​സു​നി​ൽ​ ​ലാ​വ​ണ്യ,​ ​ചീ​ഫ് ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്റ്റ​ർ​ ​:​ ​സൈ​മ​ന്ത​ക് ​പ്ര​ദീ​പ്,​ ​അ​സ്സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​:​ ​മു​കേ​ഷ് ​വി​ഷ്ണു,​ ​പി​ .​ആ​ർ.​ ​ഒ​ ​:​ ​പ്ര​തീ​ഷ് ​ശേ​ഖ​ർ.