ബിജിയുടെ  ഓർമ്മകളിൽ വിങ്ങി നമിത പ്രമോദും അനന്യയും

Friday 24 April 2026 6:29 AM IST

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടു പുരയിലുണ്ടായ അപകടത്തിൽ മരിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ബിജിഷ് ബാലനെ അനുസ്മരിച്ച് നടിമാരായ നമിത പ്രമോദും അനന്യയും. ഇരുവർക്കും ഒപ്പം നീണ്ട വർഷം ആണ് ബിജീഷ് ജോലി ചെയ്തത്. 'പ്രിയപ്പെട്ട ബിജി നീ ഇനി നമ്മോടൊപ്പമല്ല എന്ന സത്യം ഉൾക്കൊള്ളാൻ എനിക്കിപ്പോഴും കഴിയുന്നില്ല. കഴിഞ്ഞ 8 വർഷത്തിലേറെയായി നീ എന്നെ ചേർത്തുപിടിച്ചു. നീ, വെറുമൊരു മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമായിരുന്നില്ല. ഞാൻ നിന്നെ മിസ് ചെയ്യും'' ആദരാഞ്ജലികൾ ബിജി.'' നമിത സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

''ബിജീഷ്, ഇന്ന് രാവിലെ എഴുന്നേറ്റത് നിന്റെ വാർത്ത കേട്ടാണ്. വിശ്വസിക്കാൻ പറ്റാതെ ആകെ ഒരു സ്തംഭനം ആയിപ്പോയി. 13 വർഷമായി എന്റെ കൂടെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായി ബിജി ഉണ്ട്. ഒരു സഹോദരനു തുല്യനായി, വളരെ സേഫ് ആണ്. സെക്യുറായി കൂടെ നിന്നും തമാശ പറഞ്ഞും, എല്ലാ സ്വാതന്ത്ര്യത്തോടെയും വർക്ക് ചെയ്തു. നിന്നെ മിസ് ചെയ്യും ബിജി. ബിജീഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് അനന്യ കുറിച്ചു.