തെലുങ്ക് പതിപ്പ് റിലീസ് ഇന്ന് (ഡക്ക്) രാം ചരണിനെ സന്ദർശിച്ച് വാഴ 2 ടീം
മലയാളത്തിന്റെ ബ്ളോക് ബസ്റ്റർ വാഴ 2 : ബയോപിക് ഒഫ് എ ബില്യൺ ബ്രോസ് തെലുങ്ക് പതിപ്പ് ഇന്ന് റിലീസ് ചെയ്യും. ഹൈദരാബാദിൽ നടന്ന പ്രീ റിലീസ് ഇവന്റിനു പിന്നാലെ വാഴ 2 ടീം തെലുങ്ക് സൂപ്പർ താരം രാംചരണിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ശ്രദ്ധനേടുന്നു.
വാഴ 2 തെലുങ്ക് ട്രെയിലർ നടൻ നാനി റിലീസ് ചെയ്തു.അതേസമയം ആഗോള തലത്തിൽ 210 കോടി വാഴ 2 നേടിക്കഴിഞ്ഞു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി നവാഗത സംവിധായകനായ സവിൻ സ ഒരുക്കിയ ചിത്രത്തിൽ ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻസിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾ അണിനിരക്കുന്നു. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൺസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഡബ്ളിയു.ബി.ടി.എസ് പ്രൊഡക്‌ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്‌നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്‌ക്രീൻസ് എന്നീ ബാനറിൽ വിപിൻദാസ്, ഹാരിസ് ദേശം, സാഹു ഗാരഹട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് നിർമ്മാണം. സാഹു ഗാരഹട്ടിയുടെ ഷൈൻ സ്ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ പ്രദർശനത്തിന് എത്തിക്കുന്നത്. പി.ആർ.ഒ : എ.എസ്. ദിനേശ്.