ഷെയർ ടാക്സിയെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം,​ സാഹസികമായി രക്ഷപ്പെട്ട് യുവതി

Thursday 23 April 2026 9:38 PM IST

വി​ഴി​ഞ്ഞം​:​ ​ഓ​ടു​ന്ന​ ​കാ​റി​ൽ​ ​പ​ട്ടാ​പ്പ​ക​ൽ​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ക്കാ​ൻ​ ​ശ്ര​മം.​ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​ ​സാ​ഹ​സി​ക​മാ​യി​ ​പു​റ​ത്തേ​ക്ക് ​ചാ​ടി​ യു​വ​തി​ ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​യു​വ​തി​ ​കൈ​മാ​റി​യ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ്ര​തി​ക​ളെ​ ​വി​ഴി​ഞ്ഞം​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി. വി​ഴി​ഞ്ഞം​ ​ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി​ ​-​ ​വെ​ങ്ങാ​നൂ​ർ​ ​റോ​ഡി​ൽ​ ​ന​ട​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​കോ​വ​ളം​ ​സ്വ​ദേ​ശി​ക​ളാ​യ​ ​അ​ജി​ത് ​രാ​ജ് ​(44​),​അ​ശോ​ക​ൻ​ ​(54​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​

ബു​ധ​നാ​ഴ്ച​ ​രാ​വി​ലെ​ 11​ഓ​ടെ​ ​ന​ഗ​ര​ത്തി​ലേ​ക്ക് ​പോ​കാ​ൻ​ ​ക​ല്ലു​വെ​ട്ടാം​കു​ഴി​ ​ബ​സ് ​സ്റ്റോ​പ്പി​ൽ​ ​നി​ന്ന​ ​യു​വ​തി​യെ,​ഷെ​യ​ർ​ ​ടാ​ക്‌​സി​ ​എ​ന്ന​ ​പേ​രി​ൽ​ ​ക​ബ​ളി​പ്പി​ച്ച് ​പ്ര​തി​ക​ൾ​ ​കാ​റി​ൽ​ ​ക​യ​റ്റു​ക​യാ​യി​രു​ന്നു. യു​വ​തി​ ​പി​ൻ​സീ​റ്റി​ൽ​ ​ക​യ​റി​യ​തോ​ടെ ഡ്രൈ​വ​ർ​ ​സീ​റ്റി​ലി​രു​ന്ന​ ​അ​ജി​ത്‌​രാ​ജ് ​പി​ൻ​സീ​റ്റി​ലേ​ക്ക് ​മാ​റി.​ ​ഈ​ ​സ​മ​യം​ ​അ​ശോ​ക​ൻ​ ​ഡ്രൈ​വ​ർ​ ​സീ​റ്റി​ൽ​ ​ക​യ​റി.​ ​കാ​ർ​ ​നീ​ങ്ങി​ത്തു​ട​ങ്ങി​യ​തോ​ടെ​ ​ഇ​യാ​ൾ​ ​ഉ​പ​ദ്ര​വി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​യു​വ​തി​ ​ബ​ഹ​ളം​ ​വ​ച്ച​തോ​ടെ​ ​വാ​ഹ​ന​ത്തി​ന്റെ​ ​വേ​ഗ​ത​ ​കു​റ​ച്ചു.​ ​ഇ​തോ​ടെ​ ​യു​വ​തി​ ​ഡോ​ർ​ ​തു​റ​ന്ന് ​പു​റ​ത്തേ​ക്ക് ​ചാ​ടി​ ​സാ​ഹ​സി​ക​മാ​യി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കാ​റു​മാ​യി​ ​സം​ഘം​ ​ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും​ ​യു​വ​തി​ ​വാ​ഹ​ന​ത്തി​ന്റെ​ ​ന​മ്പ​ർ​ ​സ​ഹി​തം​ ​ഫോ​ട്ടോ​ ​എ​ടു​ത്തു.​തു​ട​ർ​ന്ന് ​ത​മ്പാ​നൂ​രി​ലെ​ത്തി​ ​അ​വി​ടു​ത്തെ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​സം​ഭ​വം​ ​ന​ട​ന്ന​ത് ​വി​ഴി​ഞ്ഞം​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ലാ​യ​തി​നാ​ൽ​ ​കേ​സ് ​ഇ​വി​ടേ​ക്ക് ​കൈ​മാ​റി.​തു​ട​ർ​ന്ന് ​വി​ഴി​ഞ്ഞം​ ​എ​സ്.​എ​ച്ച്.​ഒ​ ​റെ​ജി​ ​രാ​ജി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ൾ​ ​കോ​വ​ള​ത്തു​ ​നി​ന്ന് ​പി​ടി​യി​ലാ​യ​ത്.​ ​കാ​റും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​പ്ര​തി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.