പള്ളികളിൽ സ്ത്രീ പ്രവേശനത്തിന് വിലക്കില്ല,​ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോർഡ്

Thursday 23 April 2026 10:53 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​മു​സ്ലിം​ ​പ​ള്ളി​ക​ളി​ൽ​ ​സ്ത്രീകളുടെ ​ ​പ്ര​വേ​ശ​ന​ത്തി​ന് ​വി​ല​ക്കി​ല്ലെ​ന്ന് ​അ​ഖി​ലേ​ന്ത്യാ​ ​മു​സ്ലിം​ ​വ്യ​ക്തി​ ​നി​യ​മ​ ​ബോ​ർ​ഡ് ​സു​പ്രീം​കോ​ട​തി​യിൽ വ്യക്തമാക്കി.​ ​ ​പ​ള്ളി​ക​ളി​ൽ​ ​വ​രു​ന്ന​തി​ൽ​ ​നി​ന്ന് ​സ്ത്രീ​ക​ളെ​ ​ത​ട​യ​രു​തെ​ന്ന് ​പ്ര​വാ​ച​ക​ൻ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​സ്ത്രീകൾക്ക് നിസ്കരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാൽ സ്ത്രീകൾ പള്ളിയിൽ തന്നെ നിസ്കരിക്കണമെന്ന് നിർബന്ധമില്ലെന്നും ബോർഡ് വാദിച്ചപ. നി​സ്‌​ക്ക​രി​ക്കു​ന്ന​തി​ന് ​സ്‌​ത്രീ​ക​ൾ​ക്ക് ​പ്രാ​ർ​ത്ഥ​ന​ ​കൂ​ട്ടാ​യ്‌​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​വീ​ട്ടി​ലി​രു​ന്ന് ​പ്രാ​ർ​ത്ഥി​ക്കാ​വു​ന്ന​തേ​യു​ള്ളു.​ ​പ​ള്ളി​യി​ൽ​ ​വ​ന്നു​ ​പ്രാ​ർ​ത്ഥി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​താ​കാ​മെ​ന്നും​ ​അ​ഖി​ലേ​ന്ത്യാ​ ​മു​സ്ലിം​ ​വ്യ​ക്തി​ ​നി​യ​മ​ ​ബോ​ർ​ഡി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ ​എം.​ആ​ർ.​ ​ഷം​സാ​ഹ​ദ് ​ ​അ​റി​യി​ച്ചു.​ ​പ​ള്ളി​ക​ളി​ൽ​ ​ശ്രീ​കോ​വി​ൽ​ ​സ​ങ്ക​ൽ​പ​മി​ല്ല.​ ​എ​ന്നാ​ൽ,​ ​ദ​ർ​ഗ​ക​ളി​ലു​ണ്ടെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​എ​ല്ലാ​വ​രും​ ​പ​ള്ളി​യി​ലേ​ക്ക് ​പോ​യാ​ൽ​ ​കു​ട്ടി​ക​ളെ​ ​ആ​രു​ ​നോ​ക്കു​മെ​ന്ന​താ​ണോ​ ​സ്ത്രീ​ക​ൾ​ ​വീ​ട്ടി​ൽ​ ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​മ​തി​യെ​ന്ന​തി​ന് ​കാ​ര​ണ​മെ​ന്ന് ​ബെ​ഞ്ചി​ലെ​ ​ജ​സ്റ്റി​സ് ​അ​ഹ്സാ​നു​ദ്ദി​ൻ​ ​അ​മാ​നു​ള്ള​ ​ചോ​ദി​ച്ചു.​ ​സുപ്രിംകോടതി ചൊവ്വാഴ്ച വീണ്ടും വാദം കേൾക്കും.

ശ​ബ​രി​മ​ല​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​നൊ​പ്പം,​​​ ​ദാ​വൂ​ദി​ ​ബോ​റ​ ​സ​മു​ദാ​യ​ത്തി​ലെ​ ​ചേ​ലാ​ക​‌​ർ​മ്മ​വും​ ​മു​സ്ലീം​ ​പ​ള്ളി​ക​ളി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള​ ​വി​ല​ക്കും​ ​ചോ​ദ്യം​ചെ​യ്‌​ത​ ​ഹ​ർ​ജി​ക​ളും​ ​ലി​സ്റ്റ് ​ചെ​യ്‌​തി​രു​ന്നു.​ ​അ​തി​ലാ​ണ് ​ഒ​ൻ​പ​തം​ഗ​ ​അം​ഗ​ ​ഭ​ര​ണ​ഘ​ട​നാ​ ​ബെ​ഞ്ച് ​മു​മ്പാ​കെ​ ​ബോ​‌​ർ​ഡി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​നി​ല​പാ​ട​റി​യി​ച്ച​ത്.​