പുസ്തക ദിനാചരണം നടത്തി
Friday 24 April 2026 8:15 AM IST
ആലപ്പുഴ: ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ദിനം ആചരിച്ചു. തോണ്ടൻകുളങ്ങര ഗാന്ധിയൻ ദർശന വേദി ഹാളിൽ ചെയർമാൻ ബേബി പാറക്കാടൻ, മഹാത്മാഗാന്ധിജിയുടെ ആത്മകഥ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" വിതരണം ചെയ്തു കൊണ്ടാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിൽ തോട്ടുങ്കൽ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ മുഖ്യ സന്ദേശം നൽകി. ഹക്കീം മുഹമ്മദ് രാജാ, മങ്കൊമ്പ് സദാശിവൻ നായർ, എം. ഇ.ഉത്തമക്കുറുപ്പ്, ശ്യാമള പ്രസാദ്, ലൈസമ്മ ബേബി, തോമസ് ജോൺ പുന്നമട, ജേക്കബ് എട്ടുപറയിൽ എന്നിവർ സംസാരിച്ചു.