ഡിഎൻഎയിലൂടെ പിതാവല്ലെന്ന് തെളിഞ്ഞാൽ ജീവനാംശം കൊടുക്കേണ്ടതില്ല

Friday 24 April 2026 12:32 AM IST

ന്യൂഡൽഹി: ഡി.എൻ.എ പരിശോധനയിൽ പിതാവല്ലെന്ന് തെളിഞ്ഞാൽ കുട്ടിയ്‌ക്ക് ജീവനാംശം കൊടുക്കേണ്ടതില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. കുട്ടിയെ പരിപാലിക്കേണ്ടത് ഉത്തരവാദിത്വവുമല്ല. ഡൽഹി സ്വദേശിയായ സ്ത്രീയുടെ ഹ‌ർജി തള്ളി. മകൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശം കിട്ടണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയപ്പോഴാണ് ഇവർ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസിൽ ഡി.എൻ.എ പരിശോധന തെറ്റാണെന്ന് ഭാര്യ പറയുന്നില്ല. ആ സാഹചര്യത്തിൽ അപ്പീലിൽ മെരിറ്റില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൽ,​ എൻ. കോട്ടീശ്വ‌ർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കുട്ടിയുടെ ക്ഷേമത്തിന് നടപടിയെടുക്കാൻ ഡൽഹി സർക്കാരിന് നിർദ്ദേശം നൽകി.