ഫ്രാൻസിൽ ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വിസ വേണ്ട
Friday 24 April 2026 12:36 AM IST
ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലേക്ക് ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണ്ട. ഏപ്രിൽ 10 മുതൽ മുൻകൂർ പ്രാബല്യത്തോടെയാണിത്. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണും മുംബയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രാമദ്ധ്യേ ഫ്രഞ്ച് വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര മേഖലയിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് സാധാരണ പാസ്‌പോർട്ട് മതിയാകും. നേരത്തെ എയർപോർട്ട് ട്രാൻസിറ്റ് വിസയും ആവശ്യമായിരുന്നു. പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.