മദ്യനയക്കേസ്: വാദം കേൾക്കൽ ദൃശ്യങ്ങൾ നീക്കാൻ ഉത്തരവ്
Friday 24 April 2026 12:37 AM IST
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട വാദം കേൾക്കൽ ദൃശ്യങ്ങൾ നീക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. സമൂഹ മാദ്ധ്യമങ്ങൾക്കാണ് നിർദ്ദേശം. കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പിന്മാറണമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാദിക്കുന്നതിന്റെയും ജഡ്‌ജി പ്രതികരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് നീക്കേണ്ടത്. വീഡിയോ ആരാണ് ആദ്യം അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്തണം. വീഡിയോ ഷെയർ ചെയ്‌ത കേജ്‌രിവാൾ, മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും നിർദ്ദേശിച്ചു.