വെടിക്കെട്ട് ദുരന്തഭൂമിയിലെ തെരച്ചിൽ അവസാനിപ്പിച്ചു

Friday 24 April 2026 12:09 AM IST

  • 50 കിലോ അലുമിനിയം പൗഡർ, കരിമരുന്ന് ഗുളിക തുടങ്ങിയവ മാറ്റി

വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തഭൂമിയിൽ നടന്നുവന്ന രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായുള്ള തെരച്ചിൽ അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ 200ഓളം പൊലീസ് ഓഫീസർമാർ, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഉദ്യോഗസ്ഥർ, റവന്യൂ അധികൃതർ, സന്നദ്ധസേനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. അതേസമയം, കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന തൃശൂർ കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി (33) മരിച്ചതായി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ തലയോട്ടി ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തിരുന്നു. വീപ്പയിൽ സൂക്ഷിച്ചിരുന്ന 50 കിലോ അലുമിനിയം പൗഡർ, ഒരു കിലോ കരിമരുന്ന് ഗുളിക, പൊട്ടാത്ത ആറ് കളർ അമിട്ടുകൾ, 15കിലോ കരിമരുന്ന് എന്നിവയും കണ്ടെത്തി. ഇവ കനത്ത സുരക്ഷയിൽ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ കുണ്ടന്നൂരിലെ മാഗസിനിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് ഇന്നലെയും ഡി.വൈ.എഫ്.ഐ ഉച്ചഭക്ഷണം നൽകി. തകരാർ സംഭവിച്ച വീടുകൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ചെയർപേഴ്‌സൺ മിനി അരവിന്ദൻ നേതൃത്വം നൽകി. മേഖലയിൽ ജാഗ്രതയും നിരീക്ഷണവും തുടരുമെന്ന് തലപ്പിള്ളി താലൂക്ക് തഹസിൽദാർ എം.സി.അനുപമൻ അറിയിച്ചു.

മൂ​ന്നു​ദി​വ​സ​ത്തി​ന​കം​ ​വ്യ​ക്തത

മൃ​ത​ദേ​ഹം​ ​കൈ​മാ​റി​യ​ത്:​ 9 തി​രി​ച്ച​റി​യാ​ത്ത​ ​മൃ​ത​ദേ​ഹം​:​ 1 കാ​ണാ​താ​യ​ത്:​ 3 ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​ത്:​ 4 മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​വാ​ർ​ഡി​ൽ​ ​:​ 6 എ​ലൈ​റ്റ് ​ആ​ശു​പ​ത്രി​യി​ൽ​ ​:2 ചി​കി​ത്സ​യ്ക്ക് ​ശേ​ഷം​ ​വി​ട്ട​യ​ച്ച​ത്:​ 2 സു​ര​ക്ഷി​ത​രാ​യി​ ​വീ​ട്ടി​ലെ​ത്തി​യ​ത്:​ 10. ഡി.​എ​ൻ.​എ​ ​ടെ​സ്റ്റ് ​പൂ​ർ​ത്തി​യാ​കാ​ൻ​ ​വേ​ണ്ട​ത് ​:​ 3​ ​ദി​വ​സം.