രജിസ്‌ട്രേഷൻ നിർബന്ധം
Friday 24 April 2026 12:24 AM IST
തൃശൂർ: പൂരത്തോടനുബന്ധിച്ച് പൂരനഗരിയിൽ വരുന്ന ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നവരും സന്നദ്ധ സംഘടനകളും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമായും എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ. ദാഹജലം വിതരണം ചെയ്യുന്നവർ ശുദ്ധജലം മാത്രം വിതരണത്തിനായി ഉപയോഗിക്കണം. ഫലവർഗങ്ങൾ വിതരണം ചെയ്യുന്നവർ കേടുപാടുകൾ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. പൊതുജനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിഷ്‌കർഷിക്കുന്ന സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം വിൽപ്പന/വിതരണം ചെയ്യുന്നവർ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ അറിയിച്ചു.