ഓട്ടോ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു
Friday 24 April 2026 12:52 AM IST
ആലുവ: അശോകപുരം കാർമ്മൽ ആശുപത്രി ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർ ആലുവ പുളിഞ്ചോട് പറാട്ട് ലെയ്‌നിൽ വാടകയ്‌ക്ക് താമസിക്കുന്ന അശോകപുരം ടാലന്റ് സ്‌കൂൾ റോഡ് പാറേക്കാട്ടിൽ ഇസ്മായിൽ (52) ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെ കന്യാകുമാരി - പൂനെ എക്സ്‌പ്രസ് ആലുവ സ്റ്റേഷൻ വിട്ട ശേഷം മൂന്നാം നമ്പർ പ്ളാറ്റ് ഫോമിനോട് ചേർന്ന പാളത്തിലാണ് മൃതദേഹം കണ്ടത്. എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് കൊടികുത്തുമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: സുബൈദ (ഗൾഫ്). മക്കൾ: അനസ്, അൻസിയ, അനീഷ.