തൃഷയുടെ വോട്ടും പിന്നെ പാട്ടും
ചെന്നൈ: വോട്ട് രേഖപ്പെടുത്തിയതിനുശേഷമുള്ള നടി തൃഷയുടെ സമൂഹ മാദ്ധ്യമത്തിലെ പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷയം.
2004ൽ വിജയ്‌യും തൃഷയും അഭിനയിച്ച ഗില്ലി എന്ന സിനിമയിലെ അർജുനാർ വില്ലു... എന്ന ഗാനമാണ് ചിത്രത്തിനൊപ്പം ചേർത്തത്. തൃഷയുമായി ജീപ്പിൽ പോകുന്നതും വില്ലൻ പ്രകാശ്‌രാജിനെ വിജയ് ഇടിക്കുന്നതുമുൾപ്പെടെയുള്ള സീനുകളാണ് ഗാനരംഗത്ത്. ഏതിരാളിയെ കൊല്ലൂ. വിജയം നേടൂ... എന്ന അർത്ഥം വരുന്ന വരികളുമിതിലുണ്ട്. വിജയ്‌യുടെ വിവാഹ മോചന കേസുമായി ബന്ധപ്പെട്ട ഗോസിപ്പുകളിൽ നിറഞ്ഞു നിൽക്കുന്നതിനിടെയാണിത്.
ഇന്നലെ രാവിലെ 11 ഓടെ ചെന്നൈയിലെ അഭിരാമപുരത്തുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ മിഡിൽ സ്‌കൂളിൽ വോട്ട് ചെയ്യാൻ തൃഷ അമ്മയ്ക്കൊപ്പം വോട്ടു ചെയ്തത്. പോളിംഗ് ബൂത്തിന് പുറത്ത് ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി തൃഷ പോസ് ചെയ്തു. മറ്റുള്ളവരും വോട്ട് ചെയ്യാൻ പുറത്തുവരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടി. ചോദ്യങ്ങളുമായി സമീപിച്ച മാദ്ധ്യമ പ്രവർത്തകരോട് 'ദയവായി പോയി വോട്ട് ചെയ്യുക, അതാണ് നിങ്ങളുടെ കടമ,' എന്നാണ് തൃഷ പ്രതികരിച്ചത്.