നിരോധിത മയക്കുമരുന്നുമായി പിടിയിൽ
Friday 24 April 2026 1:34 AM IST
കണ്ണൂർ: ക്വാർട്ടേഴ്‌സിൽ നിന്നും നിരോധിത മയക്കുമരുന്നുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വളപട്ടണം പാലോട്ടുവയൽ സ്വദേശി പി.വി. മുബഷീറി (35)നെയാണ് കണ്ണൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ അക്ഷയും സംഘവും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുഴാതി അത്താഴക്കുന്നിലെ ഈസി നെസ്റ്റ് എന്ന ക്വാട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് 7.779 ഗ്രാം മെത്താഫിറ്റമിനും 7.573 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. പ്രതിയെ പിടികൂടുന്നതിന് കണ്ണൂർ സൈബർ സെല്ലിന്റെ സഹായവും ലഭിച്ചു. സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ സി.പി. ഷനിൽ കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്മാരായ സന്തോഷ് തൂണോളി, എം.കെ.സന്തോഷ്, കെ.വി.റാഫി, ഉദ്യോഗസ്ഥരായ ഇ. സുജിത്ത്, അമൽ ലക്ഷ്മണൻ, സി.വി. ബഷീർ, പി. നിഖിൽ, പി.വി. ദിവ്യ, പി. ഷജിത്ത് എന്നിവരുമുണ്ടായിരുന്നു.