അതിഥി അദ്ധ്യാപക ഒഴിവ് അപേക്ഷ
Saturday 25 April 2026 12:51 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ 2026-27 വർഷത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്റ്ററി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളിറ്റിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്‌കർഷിക്കുന്ന പിഎച്ച്ഡി/നെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ ഉയർന്ന മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ എറണാകുളം കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. മേയ് 15നകം www.dbct.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.