ത്രിദിന രാജ്യാന്തര  സെമിനാർ തുടങ്ങി

Saturday 25 April 2026 12:49 AM IST

കോട്ടയം : പുരാതന ഗ്രീക്ക് ഇന്ത്യൻ ദാർശനിക വ്യവസ്ഥകളും അവയുടെ ആഗോള സ്വാധീനവും സംബന്ധിച്ച രാജ്യാന്തര സെമിനാർ എം.ജി സർവകലാശാലയിൽ ആരംഭിച്ചു. വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫസർ ഡോ. കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏതൻസ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.ഇവൻ ഗലോസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ഡയറക്ടർ ഡോ. നൗഷാദ് പി.പി , മൈസൂർ സേറാജെയ് ബുദ്ധാശ്രമത്തിലെ പ്രൊഫ.ലോബി സാങ് നാംഖ, ഡോ. പൗലോസ് മാർ ഗ്രിഗോറിയസ് ചെയർ പ്രൊഫസർ ഫാദർ ഡോ. കെ എം ജോർജ് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഞായറാഴ്ച അവസാനിക്കും.